ബജറ്റ് സമ്മേളനം അവസാനിച്ചു; സുപ്രധാന നടപടികള്‍ പൂര്‍ത്തിയാക്കാതെ പാര്‍ലമെന്റ്‌ പിരിഞ്ഞു

ബജറ്റ് സമ്മേളനം അവസാനിച്ചു; സുപ്രധാന നടപടികള്‍ പൂര്‍ത്തിയാക്കാതെ പാര്‍ലമെന്റ്‌ പിരിഞ്ഞു

ന്യൂഡല്‍ഹി : മാര്‍ച്ച് 13 ന് ആരംഭിച്ച രണ്ടാംഘട്ട ബജറ്റ് സമ്മേളനം അവസാനിച്ചു. ഭരണ-പ്രതിപക്ഷ ബഹളങ്ങളെത്തുടര്‍ന്ന് സുപ്രധാന നടപടികളൊന്നും പൂര്‍ത്തിയാക്കാതെയാണ് സഭ പിരിഞ്ഞത്. ഭരണപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ സ്തംഭിക്കുക എന്ന അപൂര്‍വ സാഹചര്യത്തിനാണ് ഇത്തവണ ലോക്‌സഭയും രാജ്യസഭയും സാക്ഷ്യം വഹിച്ചത്. അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ലോക്‌സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കിയത് പാര്‍ലമെന്റിന്റെ ഈ സെഷനിലായിരുന്നു.

ഭരണ-പ്രതിപക്ഷ ബഹളങ്ങളെ തുടര്‍ന്ന് ഒരു ദിവസം പോലും സഭ സമാധാനപരമായി നടന്നിട്ടില്ല. അദാനി വിഷയം ഉന്നയിച്ചായിരുന്നു പ്രതിപക്ഷ ബഹളം. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം വെച്ചതെങ്കില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഭരണപക്ഷം ബഹളമുണ്ടാക്കിയത്. അദാനി വിഷയം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

രാഹുല്‍ ഗാന്ധി വിദേശത്തു വെച്ച് ഇന്ത്യയെ ആപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചായിരുന്നു ഭരണപക്ഷത്തിന്റെ ബഹളം. രാഹുല്‍ മാപ്പ് പറയണം എന്നും ഭരണപക്ഷം ആവശ്യപ്പെട്ടു. അദാനി വിഷയത്തില്‍ നിന്ന് പ്രധാനമന്ത്രിയേയും സര്‍ക്കാരിനേയും രക്ഷിക്കാനുള്ള ശ്രമം എന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *