മാഹി: പുതുച്ചേരി സര്‍ക്കാര്‍ അവതരിപ്പിച്ച ജനവിരുദ്ധ ബജറ്റിനെതിരേയും മാഹിയോട് കാണിക്കുന്ന അവഗണനക്കെതിരേയും സി.പി.എം പള്ളൂര്‍-മാഹി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. പള്ളൂരില്‍ എം.എം അഭിഷേകിന്റെ അധ്യക്ഷതയില്‍ തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം വടക്കന്‍ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ടി. സുരേന്ദ്രന്‍, ടി.കെ.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.