ദേശീയതലത്തില്‍ മതനിരപേക്ഷ സഖ്യം വളര്‍ത്തിയെടുക്കും: എസ്.ഡി.പി.ഐ

ദേശീയതലത്തില്‍ മതനിരപേക്ഷ സഖ്യം വളര്‍ത്തിയെടുക്കും: എസ്.ഡി.പി.ഐ

കോഴിക്കോട്: മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയാണ് മീഡിയാവണ്‍ കേസിലെ സുപ്രീംകോടതി വിധിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു. എസ്.ഡി.പി.ഐ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിയമവാഴ്ച തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിനെതിരേ ഐക്യപ്പെടണം. രാജ്യത്തിന്റെ ഭരണഘടന കൃത്യമായി പഠിപ്പിക്കുകയും ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ കെട്ടിപടുക്കാന്‍ പ്രവര്‍ത്തകരെ ദേശീയതലത്തില്‍ തന്നെ സജ്ജരാക്കി ജനാധിപത്യ ബദല്‍ അഖിലേന്ത്യാതലത്തില്‍ വളര്‍ത്തിക്കൊണ്ട് വരും. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം നിയമനിര്‍മാണത്തിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതായി മാറിയതായി അദ്ദേഹം കുറ്റപ്പെടുത്തി. അമിതമായി ചുമത്തിയ നികുതികള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വൈസ്‌ പ്രസിഡന്റ് പി.അബ്ദുള്‍ ഹമീദ്, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ എന്നിവരും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *