കോഴിക്കോട്: ഓടുന്ന തീവണ്ടികളില്‍ യാത്രക്കാര്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളും കവര്‍ച്ചയും പ്രതിരോധിക്കുവാന്‍ തീവണ്ടിയിലെ ബോഗിക്കുള്ളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപെട്ടു. വില്യം കെ. തോമസ് അധ്യക്ഷം വഹിച്ച യോഗത്തില്‍ പോള്‍സണ്‍ മാസ്റ്റര്‍, പി.പി ഫിറോസ്, അബ്ദുറസാക്ക് മായനാട്, വി. അജിത്ത് കുമാര്‍, ആഷിക് വാവുക്കല്, അമ്പിളി ഗോപി, എം. അബ്ദുറഹ്മാന്, വിനോദ് കെ. മാത്യു എന്നിവര്‍ സംസാരിച്ചു.