മാഹി: മുപ്പത്തിയേഴ് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്‌സ് കോളേജില്‍ നിന്നും വിരമിച്ച അസിസ്റ്റന്റ് പ്രൊഫ. ഡോ. പി. രവീന്ദ്രന് മയ്യഴി പൗരാവലിയും മഹാത്മാ ഗാന്ധി ഗവ:കോളേജ് പൂര്‍വവിദ്യാര്‍ഥികളും സുഹൃത്തുക്കളും ചേര്‍ന്ന് ഏപ്രില്‍ 8 ന് രാവിലെ 9.30ന് മാഹി വത്സരാജ് സില്‍വര്‍ ജുബിലീഹാളില്‍ വച്ച് നാടിന്റെ സ്‌നേഹാദരം സമര്‍പ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ അസീസ് മാഹിയും, ജ: കണ്‍വീനര്‍ ഡോ: മഹേഷ് മംഗലാട്ടും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പതിവ് രീതിയിലുള്ള ചടങ്ങുകള്‍ക്കു പകരം ആധുനിക ഡിജിറ്റല്‍ സങ്കേതിക വിദ്യ ഉപയോഗിച്ച് വേദിയിലും സദസ്സിലും സന്നിഹിതരായവരും,മറ്റ് സഹപ്രവര്‍ത്തകരും, പൂര്‍വ്വവിദ്യാര്‍ഥികളും ബന്ധുക്കളും ലൈവായും വിര്‍ച്വലായും അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവയ്ക്കും. ഡോ. പി. രവീന്ദ്രന്റെ പ്രതികരണവും ഒപ്പം ജീവചരിത്ര രേഖയും വേദിയില്‍ തെളിയും. നോവലിസ്റ്റ് എം. മുകുന്ദന്‍ ഉദ്ഘാടനവും പുതുച്ചേരി കലക്ടര്‍ ഇ. വല്ലഭന്‍ ആദരസമര്‍പ്പണവും നടത്തും.
മാഹി എം.എല്‍.എ രമേശ് പറമ്പത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ, പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പി.കെ. സത്യാനന്ദന്‍, ചെന്നൈ ഹൈകോടതി ജഡ്ജി(റിട്ട)കെ. കെ. ശശിധരന്‍, മാതൃഭൂമി അസി. എഡിറ്റര്‍ പി. പി. ശശീന്ദ്രന്‍, അലുംനി സെക്രട്ടറി പി. പി. വിനോദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഫ്യൂഷന്‍ നൃത്ത പരിപാടിയും അരങ്ങേറും. പൂര്‍വ്വ വിദ്യാര്‍ത്ഥി ബാച്ചുകള്‍ ,സുഹൃത്തുക്കള്‍, സാംസ്‌കാരിക-ഔദ്യോഗിക സംഘടനകള്‍ ആദരാര്‍പ്പണം നടത്തും.
അസീസ് മാഹി (ചെയര്‍മാന്‍ )ഡോ. മഹേഷ് മംഗലാട്ട്(കണ്‍വീനര്‍ )സജിത്ത് നാരായണന്‍, രാജേഷ് വി ശിവദാസ് (കോ- ഓര്‍ഡിനേറ്റര്‍മാര്‍)ഒ. പ്രദീപ്കുമാര്‍ (പ്രോഗ്രാം കമ്മിറ്റി )ഷാജി പിണക്കാട്ട് (ട്രഷറര്‍)തുടങ്ങിയവരാണ് സംഘാടക സമിതി ഭാരവാഹികള്‍. വാര്‍ത്താ സമ്മേളനത്തില്‍
അസീസ് മാഹി, ഡോ. മഹേഷ് മംഗലാട്ട്, രാജേഷ് വി. ശിവദാസ്, ഒ. പ്രദീപ്കുമാര്‍, പി. പി.വിനോദ്പങ്കെടുത്തു.