തൊടുപുഴ: ഡ്യൂട്ടിക്കിടെ പൊതുജനമധ്യത്തില്‍ നൃത്തം ചെയ്തതിന് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി ശാന്തന്‍പാറ അഡീഷണല്‍ എസ്.ഐ കെ.സി ഷാജിയെയാണ് സസ്പെന്‍ഡ് ചെയ്തത്. ജോലിക്കിടെ പൊതുജനമധ്യത്തില്‍ നൃത്തം ചെയ്തതിനാണ് സസ്പെന്ഷന്. എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം.
ഇവിടെ ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ടതായിരുന്നു ശാന്തന്‍പാറ എ.എസ്.ഐ ഷാജിയും സംഘവും. ഇതിനിടെ മാരിയമ്മാ, കാളിയമ്മാ എന്ന തമിഴ്ഗാനം കേട്ടതോടെ കണ്ട്രോള് പോയ എസ്ഐ നൃത്തം ആരംഭിച്ചു. ഡാന്‍സ് നീണ്ടുപോയതോടെ എ.എസ്.ഐയെ നാട്ടുകാര്‍ പിടിച്ചുമാറ്റുകയായിരുന്നു.
കെ.സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ സി.ഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജി ആണ് സസ്പെന്‍ഡ് ചെയ്തത്.