കൊച്ചി: നന്മയുടെ സ്‌നേഹ സുഗന്ധമായി ക്രൈസ്തവര്‍ മാറുമ്പോഴാണ് വിശുദ്ധ വാരത്തിന് ആത്മീയ പ്രാധാന്യം ലഭിക്കുകയുള്ളൂവെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ തൈല പരികര്‍മ പൂജയില്‍ മുഖ്യ കാര്‍മികത്വം വഹിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. വരാപ്പുഴ അതിരൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികര്‍ ആയിരുന്നു. രോഗിലേപനത്തിനും മറ്റ് പൗരോഹിത്യ ശുശ്രൂഷകള്‍ക്കും ഉപയോഗിക്കുന്ന സൈത്ത് വെഞ്ചിരിപ്പ് കര്‍മം ആയിരുന്നു പ്രധാന ശുശ്രൂഷ. അതിരൂപത വികാരി ജനറല്‍മാരായ മോണ്‍.മാത്യുകല്ലിങ്കല്‍, മോണ്‍.മാത്യു ഇലഞ്ഞി മിറ്റം, ചാന്‍സലര്‍ ഫാദര്‍ എബിജിന്‍ അറക്കല്‍, ഫൊറോന വികാരിമാര്‍, അതിരൂപത സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.