എലത്തൂര്‍ ട്രെയിന്‍ ആക്രമണം: പ്രതി കുറ്റസമ്മതം നടത്തിയോയെന്നും തീവ്രവാദ ബന്ധമുണ്ടോയെന്നും ഇപ്പോള്‍ പറയാനാവില്ല: ഡി.ജി.പി

എലത്തൂര്‍ ട്രെയിന്‍ ആക്രമണം: പ്രതി കുറ്റസമ്മതം നടത്തിയോയെന്നും തീവ്രവാദ ബന്ധമുണ്ടോയെന്നും ഇപ്പോള്‍ പറയാനാവില്ല: ഡി.ജി.പി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസില്‍ പ്രതി കുറ്റസമ്മതം നടത്തിയോയെന്നും കേസിന് തീവ്രവാദ ബന്ധമുണ്ടോയെന്നത് ഇപ്പോള്‍ പറയാനാവില്ലെന്ന് സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത്. സംഭവത്തിന് പിന്നില്‍ ഒരാള്‍ മാത്രമേ ഉള്ളൂ എന്നത് ഇനിയും ഉറപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന സംഘം വിശദമായ വൈദ്യപരിശോധന നടത്തുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷഹറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യും. സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം, ഷഹറൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ശരീരത്തില്‍ പൊള്ളലേറ്റിനാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാകും കോടതിയില്‍ ഹാജരാക്കുക. രാവിലെ മുതല്‍ നടത്തിയ പ്രാഥമിക ചോദ്യം ചെയ്തതില്‍ നിന്ന് കേരളം വിട്ടത് അജ്മീറിലേക്കുള്ള മരുസാഗര്‍ എക്സ്പ്രസില്‍ കണ്ണൂരില്‍നിന്നാണെന്ന് ഷഹറൂഖ് മൊഴി നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *