എന്‍.സി. മമ്മൂട്ടി മാസ്റ്റര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 18ന്

എന്‍.സി. മമ്മൂട്ടി മാസ്റ്റര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 18ന്

തലശ്ശേരി: എന്‍.സി മമ്മൂട്ടി മാസ്റ്റര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 18ന് എന്‍.സി മമ്മൂട്ടി മാസ്റ്ററുടെ ചരമദിനത്തില്‍ തലശ്ശേരിയില്‍ വച്ച് നടക്കും. പരിപാടി വിജയിപ്പിക്കാന്‍ തലശ്ശേരി എന്‍.ഇ.ബാലറാം സ്മാരകത്തില്‍ വച്ച് ചേര്‍ന്ന സംഘാടകസമിതി യോഗം സ്മാരക സമിതി ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.പ്രദീപന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി സി.പി സന്തോഷ് കുമാര്‍, സി.പി ഷൈജന്‍, ചൂര്യായി ചന്ദ്രന്‍ , ജിതേഷ് കണ്ണപുരം, സമിതി സെക്രട്ടറി ഡോ. ഒ.കെ ജയകൃഷ്ണന്‍, അഡ്വ.എം.എസ് നിഷാദ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ഭാരാവാഹികളായി എ.പ്രദീപന്‍ (ചെയര്‍മാന്‍), അഡ്വ.വി.എസ്.ജയശ്രീ , അഡ്വ.കെ.ഗോപാലന്‍, സി.എന്‍. ഗംഗാധരന്‍, (വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ.എം.എസ്.നിഷാദ് (ജനറല്‍ കണ്‍വീനര്‍), എം.ബാലന്‍, കാരായി സുരേന്ദ്രന്‍ , പൊന്ന്യം കൃഷ്ണന്‍ (കണ്‍വീനര്‍മാര്‍), എം. മഹേഷ് കുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *