അരിക്കൊമ്പന്റെ ആക്രമണം ചിന്നക്കനാലില്‍ വീണ്ടും

അരിക്കൊമ്പന്റെ ആക്രമണം ചിന്നക്കനാലില്‍ വീണ്ടും

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയില്‍ വി.ജെ ജോര്‍ജ് എന്നയാളുടെ വീടാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. വീടിന്റെ അടുക്കളയും ഷെഡുമാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. അയല്‍വാസികളും വനപാലകരും ചേര്‍ന്ന് ആനയെ തുരത്തുകയായിരുന്നു.

അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പറമ്പിക്കുളം ആദിവാസി മേഖലയാണ്. പത്ത് ആദിവാസി കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങളിവിടെയുണ്ട്. ഇത് കൂടാതെ പറമ്പിക്കുളം ആളിയാര്‍ പ്രൊജക്റ്റ് കോളനികളുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. ഇവിടെ പൊതുവെ കാട്ടന ശല്യമുള്ള പ്രദേശമാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്നും താഴേക്ക് ഇറങ്ങി വന്ന് മുതലമട, കൊല്ലങ്കോട് ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. കൃഷിക്ക് പ്രാധാന്യമുള്ള പ്രദേശമാണിത്. വ്യാപകമായി കൃഷിനാശമുണ്ട്. ഒരു വര്‍ഷം തന്നെ നാല്‍പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കണക്കാക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *