കണ്ണൂര്‍: ജില്ലാ ക്രിക്കറ്റ്അസോസിയേഷന്റെ ഈ വര്‍ഷത്തെ സമ്മര്‍ക്രിക്കറ്റ്കോച്ചിങ്ക്യാംപ്തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ്സ്റ്റേഡിയത്ത് ആരംഭിച്ചു.വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് പരിശീലനം നല്‍കി ഉയര്‍ത്തി കൊണ്ടുവരുന്നതിനു വേണ്ടിയാണ്ക്യാംപ് സംഘടിപ്പിക്കുന്നത്.പെണ്‍കുട്ടികളുടെ ക്രിക്കറ്റിന് ഊന്നല്‍ കൊടുത്തുകൊണ്ട്, അവരെ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തവണയും സമ്മര്‍ക്രിക്കറ്റ്കോച്ചിങ്ക്യാംപ്ജില്ലാക്രിക്കറ്റ്അസോസിയേഷന്‍ നടത്തുന്നത്. കേരള രഞ്ജി ട്രോഫി ടീം സഹപരിശീലകന്‍ ഒ.വി മസര്‍ മൊയ്തു നേതൃത്വം കൊടുക്കുന്ന ഈ വര്‍ഷത്തെ സമ്മര്‍ക്യാംപില്‍ആവേശം പകരുവാനും യുവതലമുറകളെ പരിശീലിപ്പിക്കുന്നതിനും വേണ്ടി കേരളത്തിന് വേണ്ടി പാഡണിഞ്ഞ പ്രമുഖ രഞ്ജി താരങ്ങളുടെയും സാന്നിധ്യം ഉണ്ടാകുമെന്നതാണ് പ്രത്യേകത. എല്ലാ ദിവസവും വൈകുന്നേരം നാല് മണി മുതല്‍ 6 മണി വരെയാണ് പരിശീലന സമയം .
സമ്മര്‍ കോച്ചിങ്ങ്ക്യാംപിന്റെ ഉദ്ഘാടനം തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ ഐ.എ.എസ് നിര്‍വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.സി.എം ഫിജാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി അനസ് സ്വാഗതം പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായ എ.അഭിമന്യു, അക്ബര്‍ നടമ്മല്‍, പി.കെ ജിതേഷ്, പരിശീലകരായ ഒ.വി മസര്‍ മൊയ്തു, ദിജു ദാസ് എന്നിവര്‍ സംസാരിച്ചു. സമ്മര്‍ ക്യാംപിലേക്ക് ജില്ലയിലെ മുഴുവന്‍ ബാലതാരങ്ങളെയും പ്രതീക്ഷിക്കുകയാണ് കണ്ണൂര്‍ ജില്ലാക്രിക്കറ്റ്അസോസിയേഷന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:04902321111, 8593016464 നമ്പറില്‍ വിളിക്കുക.