കോഴിക്കോട്: ശാന്തിഗിരി വിശ്വജ്ഞാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നാളെ ഉച്ചക്ക് മൂന്ന് മുതല്‍ ലോകത്തിലെ ഏറ്റവും വലിയ മണ്‍ചിത്രം ‘മണ്ണിന്‍ വര്‍ണ വസന്തം’ ബീച്ചില്‍ ഒരുക്കുമെന്ന് സ്വാമി അത്മധര്‍മ്മന്‍ ജ്ഞാനതപസ്വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക്‌ബോര്‍ഡിന്റെ നേതൃത്വത്തില്‍ 72 മീറ്റര്‍ ക്യാന്‍വാസിലാണ് ‘മണ്ണിന്‍ വര്‍ണവസന്തം’ ഒരുക്കുന്നത്. മണ്‍ചിത്രമൊരുക്കാനുള്ള വിവിധ വര്‍ണങ്ങളിലുള്ള മണ്ണ് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളില്‍ നിന്നാണ് സമാഹരിച്ചിട്ടുള്ളത്. എഴുപതോളം കലാകാരന്‍മാര്‍ ഇതില്‍ പങ്കെടുക്കും. വിശ്വജ്ഞാനമന്ദിരം സമര്‍പ്പണദിനത്തില്‍ കക്കോടി ആനാവ്കുന്നിലെ ആശ്രമവീഥിയിലും ചിത്രം പ്രദര്‍ശിപ്പിക്കും. യു.ആര്‍.എഫ് ജൂറി ഹെഡും ഓള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താര്‍ ആദൂര്‍ നിരീക്ഷകനാകും. വാര്‍ത്താസമ്മേളനത്തില്‍ മണ്ണിന്‍ വര്‍ണ വസന്തം കോ-ഓര്‍ഡിനേറ്റര്‍ ഷാജി കെ.എം, പ്രജീഷ് വള്ള്യായി, ബിയോണ്ട് ദ ബ്ലാക്ക്‌ബോര്‍ഡ് ചിത്രകാരന്മാരായ പി.സതീഷ് കുമാര്‍, രാംദാസ് കക്കട്ടില്‍, കൃഷ്ണന്‍ പാതിശ്ശേരി, സുരേഷ് ഉണ്ണി എന്നിവര്‍ സംബന്ധിച്ചു.