കോഴിക്കോട്: വയനാടന്‍ ചുരത്തില്‍ കുരിശിന്റെ വഴി ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 9.30ന് അടിവാരത്ത് നിന്നാരംഭിക്കുമെന്ന് ഫാദര്‍ തോമസ് തുണ്ടത്തില്‍ സി.എം.ഐയും ജോസ് അഗസ്റ്റിന്‍ കീപ്പുറവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒമ്പത് മണിക്ക് ഫാ.ജെയിംസ്‌മേക്കര സി.എം.ഐ മിശിഹാ ചരിത്ര സന്ദേശവും 9.30ന് മാര്‍ജോണ്‍ പനന്തോട്ടം സി.എം.ഐ ദുഃഖവെള്ളി സന്ദേശവും നല്‍കും. 10 മണിക്ക് ആഘോഷമായി കുരിശിന്റെ വഴി ആരംഭിക്കും. യേശുവും മറിയവും ഭക്തസ്ത്രീകളും പടയാളികളും വേഷഭൂഷാദികളണിഞ്ഞ് പരിഹാരയാത്രക്ക് മുന്‍പേ നീങ്ങും. സി.ജീനയുടെ നേതൃത്വത്തില്‍ വിവിധ ഗായക സംഘങ്ങള്‍ പ്രാര്‍ഥന നടത്തും. ജോസ് അഗസ്റ്റിന്‍ കീപ്പുറത്തിന്റെ നേതൃത്വത്തില്‍ നൂറില്‍പരം വളണ്ടിയേഴ്‌സ് അടങ്ങുന്ന യുവജന സംഘം നേതൃത്വം നല്‍കും. രണ്ട് മണിക്ക് മൗണ്ട് സീനായ് ലക്കിടിയില്‍ എത്തിച്ചേരും. ലക്കിടി സുപ്പീരിയര്‍ ഫാ.ഷിന്റോയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.