കോഴിക്കോട്: ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ ‘യുക്തി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് രണ്ടാം പതിപ്പ്’ 10 മുതല്‍ 12 വരെ സംഘടിപ്പിക്കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്രശസ്തരായ അക്കാദമിക് വിദഗ്ധരും ഗവേഷകരും സമ്മേളനത്തില്‍ സംബന്ധിക്കും. യു.കെ, ജര്‍മനി, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍ എന്നിവിടങ്ങളിലെ വിദഗ്ധര്‍ ചര്‍ച്ചകള്‍ നയിക്കും. സമ്മേളനത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള എന്‍ജിനീയറിങ് ഗവേഷകരില്‍ നിന്നും പേപ്പേഴ്‌സ് ക്ഷണിക്കുകയും കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്നവ പ്രൊസീഡിങ്‌സിന്റെ എല്‍സെവിയര്‍ എസ്.എസ്.ആര്‍.എനില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്. സമ്മേളനം റിട്ട.പ്രൊഫ ഐ.ഐ.ടി.എം എല്‍.എസ് ഗണേഷ് ഉദ്ഘാടനം ചെയ്യും. ഡോ.സന്ദീപ്.എം മുഖ്യപ്രഭാഷണം നടത്തും. കോണ്‍ഫറന്‍സിന്റെ ഒന്നാംപതിപ്പ് 2021ല്‍ ഓണ്‍ലൈനായി നടന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.സുധീഷ്.ആര്‍ (അസോസിയേറ്റ് പ്രൊഫ., മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ്), ഡോ.ഷാജി മോഹന്‍ (പ്രൊഫ., ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്), പ്രൊഫ. നസ്മ നൂര്‍ (സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ്), ധനീഷ് (അസി.പ്രൊഫ., കെമിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ്) എന്നിവര്‍ സംബന്ധിച്ചു.