പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന്‍. എന്നാല്‍, വിധിച്ച ശിക്ഷ കുറഞ്ഞുപോയി, പ്രതികള്‍ക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടേണ്ടവരാണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അതിനാല്‍ സര്‍ക്കാര്‍ അപ്പീലിന് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി പുറത്തുവന്നതിന് പിന്നാലെ മധുവിന്റെ കുടുംബവും രംഗത്തെത്തി. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് എസ്.എസി/ എസ്.ടി കോടതി വിധിയില്‍ മധുവിന് നീതി കിട്ടിയില്ലെന്നാണ് സഹോദരി സരസു പ്രതികരിച്ചത്. കോടതിക്ക് നടന്നതൊന്നും മനസ്സിലായില്ല. ശിക്ഷ കുറഞ്ഞതില്‍ മേല്‍ക്കോടതിയെ സമീപിക്കും. ആദിവാസികള്‍ക്കു വേണ്ടിയുള്ള കോടതി തങ്ങള്‍ക്ക് നീതി നല്‍കിയില്ലെന്നും വിചാരണ വൈകിയത് പ്രതികള്‍ക്ക് അനുകൂലമായെന്നും സരസു പറഞ്ഞു.