ന്യൂമാഹി: സമുദ്ര മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന വള്ളം വിതരണം ചെയ്തു. ന്യൂമാഹി ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെംബര്‍ വി. കെ മുഹമ്മദ് തമീമിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു വിതരണം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാണിക്കോത്ത് മഹേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എസ് ശര്‍മിള, മെംബര്‍മാരായ ടി.എ ഷര്‍മിരാജ്, കെ. വത്സല, കെ. ഷീബ എന്നിവരും അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.വി സരിത, ഫിഷറീസ് പ്രൊമോട്ടര്‍ കുമാരി സി. എം ആര്യ എന്നിവരും മത്സ്യത്തൊഴിലാളികളും സന്നിഹിതരായി. ബിരുദതലത്തില്‍ പഠിക്കുന്ന 15 കുട്ടികള്‍ക്ക് ലാപ്‌ടോപ്, രണ്ട് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഐസ്ബോക്‌സ്, 14 പേര്‍ക്ക് 60,000 രൂപ തോതില്‍ മത്സ്യബന്ധന വല, ഒന്‍പത് പേര്‍ക്ക് മത്സ്യബന്ധന വള്ളം എന്നീ പദ്ധതികളിലൂടെ മത്സ്യബന്ധന മേഖലയ്ക്കായി 19 ലക്ഷം രൂപയാണ് ന്യൂമാഹി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്.