ബദ്ര്‍ ഖിസ്സ പാടിപ്പറയല്‍ ഇന്ന് മുതല്‍

ബദ്ര്‍ ഖിസ്സ പാടിപ്പറയല്‍ ഇന്ന് മുതല്‍

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് മസ്ജിദില്‍ റമളാന്‍ പതിനേഴാം രാവായ ഏഴിന് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ‘ബദ്ര്‍ ആത്മീയ സമ്മേളനവും, ഖിസാനതുല്‍ ആസാര്‍ സമര്‍പ്പണവും’ പരിപാടികളുടെ ഭാഗമായി ‘ബദ്ര്‍ ഖിസ്സ പാടിപ്പറയല്‍’ ഇന്ന് മുതല്‍ ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് അശ്‌റഫ് സഖാഫി പുന്നത്ത്, ഡോ. അബ്ദുറഹ്‌മാന്‍ ഹികമി എന്നിവര്‍ നേതൃത്വം നല്‍കും. ദൃഢവിശ്വാസത്തിന്റേയും ത്യാഗസന്നദ്ധതയുടെയും അതിജീവനത്തിന്റേയും പാഠങ്ങള്‍ പകര്‍ന്ന ചരിത്രപോരാട്ടമായ ബദ്‌റിന്റെ ഓര്‍മകള്‍ പാടിപ്പറയുന്നതാണിത്. ഇന്നും നാളെയും അസര്‍ നിസ്‌കാര ശേഷവും വെള്ളിയാഴ്ച ജുമുഅക്ക് ശേഷവുമാണ് പരിപാടി നടക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *