സാങ്കേതിക മേഖലയില്‍ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും മാറ്റത്തിന്റെ പാതയിലാണ്. കേരള കര്‍ണ്ണാടക ബോര്‍ഡറിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ രസകരമായ രീതിയില്‍ കഥ പറയുന്ന ചിത്രമാണ് ‘ഡിജിറ്റല്‍ വില്ലേജ്’. നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയാണ് ഈ ചിത്രത്തിലൂടെ. അഖില്‍,ആഷിക് നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം രചനയും സംവിധാനവും ചെയ്തിരിക്കുന്നത് ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ ചേര്‍ന്നാണ്.
കാസര്‍ഗോഡിലെ സീതഗോളി, കുമ്പള എന്നീ ഗ്രാമങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന ചിത്രത്തില്‍ സീതാഗോളി, കുമ്പള ഗ്രാമത്തിലെ കലാകാരന്മാരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉണ്ണി മുകുന്ദന്‍, ലാല്‍, ആന്റണി പെപ്പെ, ദര്‍ശന രാജേന്ദ്രന്‍, അനന്യ, ബിബിന്‍, ടിനു പാപ്പച്ചന്‍, സുജിത് വാസുദേവ്, സയനോര തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : ശ്രീകാന്ത്.പി.എം, എഡിറ്റര്‍ : മനു ഷാജു, മ്യൂസിക് ഡയറക്ടര്‍: ഹരി.എസ്.ആര്‍, സൗണ്ട് ഡിസൈനര്‍ : അരുണ്‍ രാമവര്‍മ, ലിറിക്സ് : മനു മഞ്ജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രവീണ്‍ ബി മേനോന്‍, കോസ്റ്റ്യൂമ്‌സ് : സമീറാ സനീഷ്, മേക്കപ്പ് : ജിതേഷ് പൊയ്യ, ആര്‍ട്ട് ഡയറക്ടര്‍ : ജോജോ ആന്റണി, പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ : ജോണ്‍സണ്‍ കാസര്‍ഗോഡ്,അസ്സോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി.സി , പ്രൊഡക്ഷന്‍ മാനേജര്‍ : അതുല്‍ കൊടുമ്പാടന്‍, സ്റ്റില്‍സ്: നിദാദ് കെ.എന്‍, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്.