ജൂനിയര്‍ ചേംബര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ എട്ടിന്

ജൂനിയര്‍ ചേംബര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ എട്ടിന്

കോഴിക്കോട്: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) കാലിക്കറ്റ്, ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എട്ടിന്(ശനിയാഴ്ച) രാവിലെ 9.30 മുതല്‍ നടക്കാവ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 10,000, 5000, 3000 രൂപ വീതം ക്യാഷ് പ്രൈസും ഓരോ സ്‌കൂളില്‍ നിന്നും മികച്ച വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയും സമ്മാനം നല്‍കും. അര്‍ഹരായ വിദ്യാര്‍ഥികളെ ഉന്നത പഠനത്തിന് സഹായിക്കാനാണ് ഇത്തരം പ്രോഗ്രാമുകള്‍ നടത്തുന്നതെന്നവര്‍ കൂട്ടിച്ചേര്‍ത്തു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9072008411 എന്ന വാട്ട്‌സാപ് നമ്പറില്‍ പേര്, സ്‌കൂള്‍ എന്നിവ അയക്കേണ്ടാതാണ്. വാര്‍ത്താസമ്മേളനത്തില്‍ തേജസ് എം.ആര്‍, ജോഷി ജോസഫ്, ഷൈജി റോഷന്‍, നിഖില്‍ വിശ്വനാഥ്, സലാം പയോറ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *