കോഴിക്കോട്: നിര്‍ധനരായ കാന്‍സര്‍-കിഡ്‌നി രോഗികള്‍, ലുക്കീമിയ ബാധിച്ച കുട്ടികള്‍ എന്നിവര്‍ക്ക് അവരുടെ ചികിത്സാ കാലയളവില്‍ സൗജന്യ താമസവും ഭക്ഷണവും വാഹന സൗകര്യവും ലഭ്യമാക്കുവാനും നട്ടെല്ലിന് പരുക്കേറ്റ് ശരീരത്തിന്റെ ചലന ശേഷി പൂര്‍ണമായോ, ഭാഗികമായോ നഷ്ടപ്പെട്ട നിര്‍ധനരായ സഹോദരങ്ങളുടെ പുനരധിവാസം ലക്ഷ്യം വെച്ചും കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഹെല്‍പിങ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വന കേന്ദ്രമായ കെയര്‍ ഹോമിന്റെ നടത്തിപ്പിനാവശ്യമായ ഫണ്ട് ശേഖരണാര്‍ത്ഥം ഏഴിന് വെള്ളിയാഴ്ച കെയര്‍ ഹോം ഡേ സംഘടിപ്പിക്കുന്നു. ഗൂഗിള്‍ പേ നമ്പര്‍: 7592880996. UPI ID : carehome@fbl