കുവൈറ്റ് സിറ്റി: ഓവര്‍സീസ് എന്‍.സി.പി കുവൈറ്റ് കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമം ഓവര്‍സീസ് എന്‍.സി.പി നാഷണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ഒ.എന്‍.സി.പി കുവൈറ്റ് വൈസ് പ്രസിഡണ്ട് പ്രിന്‍സ് കൊല്ലപ്പിള്ളി സ്വാഗതം പറഞ്ഞു. ഒ.എന്‍.സി.പി കുവൈറ്റ് പ്രസിഡണ്ട് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അമീന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. ശതാബ് അന്‍ജും (ഒ.എന്‍.സി.പി -ബീഹാര്‍), സണ്ണി മിറാന്‍ഡ (ഒ.എന്‍.സി.പി – കര്‍ണ്ണാടകം), ഒടി ചിന്ന (ഒ.എന്‍.സി.പി, തെലങ്കാന), ബേബി ഔസേഫ് (കേരള അസോസിയഷന്‍), ഹമീദ് കേളോത്ത് (ഒ.ഐ.സി.സി), എല്‍ദോ ( ഫ്രണ്ട് ലൈന്‍ ലോജിസ്റ്റിക്‌സ്), അബ്ദുള്ള അസീസ് (അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച്), സുബിന്‍ അറക്കല്‍ (പ്രവാസി കേരള കോണ്‍ഗ്രസ്സ്), സത്താര്‍ കുന്നില്‍ (ഐ.എം.സി.സി), സലിംരാജ് (ഫോക്കസ് കുവൈറ്റ്), ഓമനക്കുട്ടന്‍ (ഫോക്ക് കണ്ണൂര്‍), വിനയന്‍ (കെ.ഇ.എ – കണ്ണൂര്‍ എക്‌സ്പാറ്റ്‌സ്), മുകേഷ് വി.പി (കല ആര്‍ട്ട് കുവൈറ്റ്), ഷൈജിത് (കോഴിക്കോട് ജില്ല അസോസിയേഷന്‍), അലക്‌സ് മാത്യു (കെ.ജെ.പി.എസ്), ബത്തേര്‍ വൈക്കം (ഡ്യൂ ഡ്രോപ്‌സ്),
കൃഷ്ണകുമാര്‍ (ഫ്യൂച്ചര്‍ ഐ തീയറ്റര്‍), അനില്‍കുമാര്‍ (സാന്ത്വനം), ബിജു കടവി (ട്രാസ്‌ക് ), രാജീവ് നടുവിലേമുറി (അജ് പാക്), തോമസ് മാത്യു കടവില്‍, ശ്രീകുമാര്‍ പിള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഒ.എന്‍.സി.പി കുവൈറ്റ് രക്ഷാധികാരി ജോണ്‍ തോമസ്, ട്രഷറര്‍ രവീന്ദ്രന്‍, ഭാരവാഹികളായ ജോയിന്റ് സെക്രട്ടറി അശോകന്‍ തിരുവനന്തപുരം, നോയല്‍ പിന്റോ, ശ്രീബിന്‍, അബ്ദുല്‍ അസീസ് കാലിക്കറ്റ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയുടെ പ്രായോജകരായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട് ഗ്രൂപ്പിനും ഇംപീരിയില്‍ ഹോട്ട് & ബാക്ക്‌സ് അബ്ബാസിയ & മംഗഫിനും പങ്കെടുത്തവര്‍ക്കും ഒ.എന്‍.സി.പി ജനറല്‍ സെക്രട്ടറി അരുള്‍ രാജ് നന്ദി പറഞ്ഞു.