തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. തീവയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു.
കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ പോലിസ് പിടികൂടി. മഹാരാഷ്രട്രയിലെ രത്‌നഗരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എത്രയും പെട്ടെന്ന് ഇയാളെ കേരളത്തിലെത്തിക്കുമെന്ന് ഡി.ജി.പി അനില്‍കാന്ത് അറിയിച്ചു. പ്രതി പിടിയിലായെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രെയിനിലെ തീവയ്പ് സംഭവം നടന്ന് നാല് ദിവസത്തിനകമാണ് പ്രതി പിടിയിലായത്.