കോഴിക്കോട്: എം.സി.എച്ച് സുരക്ഷ ട്രസ്റ്റ് വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും രണ്ടാം ഘട്ട എക്യുപ്‌മെന്റ് വിതരണവും 9ന് ഞായര്‍ വൈകീട്ട് 3.30ന് കൈതക്കലില്‍ നടക്കും. ഓഫിസ് ഉദ്ഘാടനം കൈതക്കല്‍ ജുമാമസ്ജിദ് അല്‍ഹാഫിള് യാസീന്‍ ഷാന്‍ അശ്ഹരി നിര്‍വഹിക്കും. പരിപാടിയുടെ ഉദ്ഘാടനം പനമരം പഞ്ചായത്ത് പ്രസിഡന്റ് ആസ്യടീച്ചറും എക്യുപ്‌മെന്റ്‌സ് കൈമാറല്‍ എം.സി.എച്ച് സുരക്ഷ ട്രസ്റ്റ് ചെയര്‍മാന്‍ പി. അബ്ദുല്‍ മജീദ് നിര്‍വഹിക്കും. എം.സി.എച്ച് പദ്ധതി ജനറല്‍ സെക്രട്ടറി മൊയ്തൂട്ടി മൗലവി വിശദീകരിക്കും. ചെറുകാട്ടൂര്‍ വികാരി റവ: ഫാദര്‍ ജോസ് കൊച്ചറക്കല്‍ മുഖ്യാതിഥിയാവും. പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിനോ പി.കെ, ഗ്രാമപഞ്ചായത്ത് മെംബര്‍ ബെന്നി ചെറിയാന്‍, എം.സി.എച്ച് സുരക്ഷാ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സക്കരിയ പള്ളിക്കണ്ടി, ഫിനാന്‍ഷ്യല്‍ സെക്രട്ടറി കെ.കെ മൂസക്കോയ, സംസ്ഥാന സെക്രട്ടറി ടി.കെ മുഹമ്മദ് കോയ (ചെറൂപ്പ), മജീദ് പി.കെ കൈതക്കല്‍ (സെക്രട്ടറി എം.സി.എച്ച് സുരക്ഷ ട്രസ്റ്റ്), സി.രവീന്ദ്രന്‍ (വൈസ് പ്രസിഡന്റ്, എം.സി.എച്ച് ജില്ലാ കമ്മിറ്റി), ബിജു (സി.പി.ഐ.എം), എടപ്പാറ നാസര്‍ (ഐ.യു.എം.എല്‍), കെ.കെ അബ്ദുള്ള (ജെ.ഡി.എസ്), കെ. മൊയ്തീന്‍മാസ്റ്റര്‍ (സെക്രട്ടറി മഹല്ല് കമ്മിറ്റി), കെ.പി അബ്ദുലത്തീഫ് (പ്രസിഡന്റ്, എം.സി.എച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി), നൗഷാദ് മാനന്തവാടി (ടീം വളണ്ടിയര്‍), ആശംസകള്‍ നേരും. എം.സി.എച്ച് ജില്ലാ പ്രസിഡന്റ് സുബൈര്‍ ആയങ്കി അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ജംഷീദ് കിഴക്കയില്‍ സ്വാഗതവും സംസ്ഥാനകമ്മിറ്റിയംഗം റസീന സുബൈര്‍ നന്ദിയും പറയും.