‘എം മുകുന്ദനൊപ്പം ഒരു ദിനം സാഹിത്യക്യാമ്പ്’

‘എം മുകുന്ദനൊപ്പം ഒരു ദിനം സാഹിത്യക്യാമ്പ്’

ന്യൂമാഹി: തലശ്ശേരി പ്രസ്ഫോറം പത്രാധിപര്‍ ‘ഇ.കെ നായനാര്‍ സ്മാരക ലൈബ്രറി വിദ്യാര്‍ഥികള്‍ക്കായി’ ‘എം മുകുന്ദനൊപ്പം ഒരു ദിനം സാഹിത്യക്യാമ്പ്’ സംഘടിപ്പിക്കുന്നു. മെയ് ആദ്യവാരം ന്യൂമാഹി എം.മുകുന്ദന്‍ പാര്‍ക്കില്‍ നടക്കുന്ന ക്യാമ്പില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 9446081923, 7559064112 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യുക. എം.മുകുന്ദന്റെ കഥക്കും കഥാപാത്രങ്ങള്‍ക്കുമൊപ്പം യാത്രചെയ്യാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പിലൂടെ ലഭിക്കുക. എം.മുകുന്ദന്റെ സാഹിത്യലോകത്തെക്കുറിച്ച് പ്രമുഖ സാഹിത്യകാരന്മാരുടേയും നിരൂപകരുടേയും ക്ലാസും ചര്‍ച്ചയുമുണ്ടാവും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *