സൈനിക ജോലികള്‍ നേടാന്‍ എസ്.സി വിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനവുമായി സര്‍ക്കാര്‍

സൈനിക ജോലികള്‍ നേടാന്‍ എസ്.സി വിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനവുമായി സര്‍ക്കാര്‍

കോഴിക്കോട്:  സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പിലാക്കുന്ന ഉന്നതി പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് പരിശീലന പദ്ധതിയിലൂടെ സൈനിക-അര്‍ദ്ധസനിക, പോലീസ്, എക്‌സൈസ് തുടങ്ങിയ വിഭാഗങ്ങളില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവതീ-യുവാക്കള്‍ക്ക് രണ്ടുമാസക്കാലത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുന്നു. 18നും 26നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.മിനിമം എസ്. എസ്. എല്‍. സി വിജയിച്ചിരിക്കണം. പുരുഷന്മാര്‍ക്ക് 167 സെന്റീമീറ്ററും വനിതകള്‍ക്ക് 157 സെന്റിമീറ്ററും കുറഞ്ഞത് ഉയരം ഉണ്ടായിരിക്കണം. പ്ലസ്ടുവോ ഉയര്‍ന്ന യോഗ്യതകളോ ഉള്ളവര്‍ക്ക് മുന്‍ഗണന.

പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന ഈ പരിശീലനം കോഴിക്കോട് പ്രീ-റിക്രൂട്ടമെന്റ് ട്രെയിനിംഗ് സെന്റര്‍ (പി. ആര്‍. ടി. സി) ലാണ് നടക്കുക. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പുകളും മൂന്നു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഏപ്രില്‍ 12 ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് എരഞ്ഞിപ്പാലത്തുള്ള പി.ആര്‍. ടി. സി യില്‍ പ്രാഥമിക യോഗ്യതാ നിര്‍ണയത്തിന് എത്തിച്ചേരേണ്ടതാണെന്ന് പട്ടികജാതി വികസന ഓഫിസര്‍ അറിയിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *