കോഴിക്കോട്: ഒ.ആര്‍.ഒ.പിയില്‍ പി.ബി.ഒ.ആര്‍ (പേഴ്സണ്‍ ബിലോ ഓഫിസ് റാങ്ക് )ന്റെ പെന്‍ഷനിലുള്ള അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ ഫെബ്രുവരി 20 മുതല്‍ നടന്നുവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് വോയിസ് ഓഫ് എക്‌സ് സര്‍വിസ്‌മെനിന്റെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. ഇന്ന് ഇന്ത്യയിലെ 766 ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ നടത്തണമെന്ന് അറിയിപ്പുണ്ടായിരുന്നരുന്നു. എരഞ്ഞിപ്പാലത്ത് നിന്നും രാവിലെ 10 മണിക്ക് ആരംഭിച്ച മാര്‍ച്ച് കലക്ടേറ്റില്‍ അവസാനിപ്പിച്ചു. വോയിസ് ഓഫ് എക്‌സ് സര്‍വിസ്‌മെന്‍ പ്രസിഡന്റ് എ.വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. എല്ലാ സംഘടനകളുടേയും ഭാരവാഹികള്‍ ഒരുമിച്ച് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. കാലിക്കറ്റ് സൈനിക കൂട്ടായ്മ ട്രസ്റ്റ്- നന്ദന്‍ സി.പി , വേങ്ങേരി വെറ്ററന്‍സ് ലോഹിതാക്ഷന്‍.കെ , ആര്‍മ്ഡ് കോര്‍ വെറ്ററന്‍സ് മുഹമ്മദ്കുട്ടി .പി, അരിക്കുളം വെറ്ററന്‍സ് സുകുമാരന്‍, കാലിക്കറ്റ് ഡിഫന്‍സ് ജോര്‍ജ്ജ് തോമസ്, എം.ഇ.ജി വെറ്ററന്‍സ് നാരായണന്‍, മെഡിക്കല്‍ കോളേജ് അസോസിയേഷന്‍ സുരേഷ് , പുതുപ്പാടി വെറ്ററന്‍സ് പോള്‍ , മാവൂര്‍ വെറ്ററന്‍സ് പ്രശാന്ത്, കൊയിലാണ്ടി വെറ്ററന്‍സ് വേണുഗോപാല്‍ , ജന്ദര്‍ മന്തിര്‍ ധര്‍ണയില്‍ പങ്കെടുത്ത ശ്രീഹരി എന്നിവര്‍ സംസാരിച്ചു. വോയിസ് ഓഫ് എക്‌സ് സര്‍വിസ്‌മെന്‍ ജനറല്‍ സെക്രട്ടറി ഗിരീഷ്.പി സ്വാഗതവും ട്രഷറര്‍ അബ്ദുള്‍ ലത്തീഫ് നന്ദിയും പറഞ്ഞു. രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കാനുള്ള മെമ്പോറാണ്ടം കലക്ടറുടെ അഭാവത്തില്‍ എഡി.എമ്മിന് സമര്‍പ്പിച്ചു.