മേലുദ്യോഗസ്ഥ പീഡന പരാതി: ജയ്‌സണ്‍, അനിത ദമ്പതികള്‍ ഉള്‍പ്പെട്ട കേസുകളില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം വേണം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

മേലുദ്യോഗസ്ഥ പീഡന പരാതി: ജയ്‌സണ്‍, അനിത ദമ്പതികള്‍ ഉള്‍പ്പെട്ട കേസുകളില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം വേണം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

കൊച്ചി: മേലുദ്യോഗസ്ഥരില്‍ നിന്ന് അപമാനവും ഭീഷണിയും ഉണ്ടായതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കുന്ന ഘട്ടത്തിലെത്തി നില്‍ക്കുന്ന ജയ്‌സണ്‍-അനിതമേരി ദമ്പതികളുടെ പരാതിയില്‍ നിഷ്പക്ഷമായ ഉന്നതല അന്വേഷണം വേണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജയ്‌സനെതിരേയുളള ആരോപണങ്ങള്‍ സംബന്ധിച്ച് തിരുനാവായ പഞ്ചായത്ത് ഭരണസമിതി, പ്രദേശത്തെ ക്ഷീര കര്‍ഷകര്‍ എന്നിവര്‍ക്കൊക്കെ ഈ വിഷയത്തില്‍ പറയാനുള്ളതും കേള്‍ക്കണം. ജോലിസ്ഥലത്ത് ഉണ്ടായ കുറ്റകരമായ കാര്യങ്ങള്‍ക്കെതിരേ അനിതമേരി നല്‍കിയ ക്രിമിനല്‍ കേസ് പോലിസ് റഫര്‍ ചെയ്തു കളയുകയും, അതേസമയം ഇതേ വിഷയത്തില്‍ ഭാര്യക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് ചോദിച്ചറിയാന്‍ ചെന്ന ജയ്‌സനെതിരേ കെസെടുത്ത സംഭവത്തിലും ജയ്‌സന്റെ മേലുദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ കുറ്റപത്രംമിട്ട ചെയ്ത സംഭവങ്ങളിലും നിഷ്പക്ഷമായ ഉന്നതതല പുനരന്വേഷണം നടത്തി മേലില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒരു സര്‍ക്കാര്‍ വകുപ്പിലും ഉണ്ടാകാതിരിക്കാന്‍ മാതൃകാപരമായ നടപടികള്‍ ഉണ്ടാവണം.

തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം വേണമെന്ന നിയമം 2013 മുതല്‍ നിലവിലുള്ളതാണ്. അത്തരമൊരു കുറ്റകൃത്യത്തിന് ഇരയായ സ്ത്രീ നല്‍കിയ പരാതിയില്‍ കുറ്റപത്രം നല്‍കാതെ, റഫര്‍ ചെയ്ത് കളഞ്ഞ സാഹചര്യങ്ങളും പരിശോധിക്കപ്പെടണം. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസവും കെ.എല്‍.സി.എ നേതൃത്വം ജയ്‌സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്വേഷണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും, മറ്റ് അധികാരികള്‍ക്കും പരാതികള്‍ ഇതിനോടകം ജയ്‌സണ്‍-അനിതമേരി ദമ്പതികള്‍ തന്നെ നല്‍കിയിട്ടുണ്ട്. ഈ പരാതികളില്‍ അടിയന്തിരമായി നടപടികള്‍ ഉണ്ടാകുന്നതിനു നീതി ലഭ്യമാക്കുന്നതിനും കെ.എല്‍.സി. എ പിന്തുണ നല്‍കും. ജെയ്‌സണുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, സാബു കാനക്കാപ്പിള്ളി, ടി.എ ഡാല്‍ഫിന്‍, പൈലി ആലുങ്കല്‍, റോയി പാളയത്തില്‍, ജോബ് പുളിക്കല്‍, ഷാജു അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *