തൃശൂര്‍: ബ്രഹ്‌മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയവും ഗുരുവായൂര്‍ കിഡ്‌നി ഫൗണ്ടേഷനും ചേര്‍ന്ന് നെടുപുഴ കസ്തൂര്‍ബ വൃദ്ധസദനത്തില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമത്തില്‍ വച്ച് പ്രതിഫലം വാങ്ങാതെ കിഡ്‌നി പകുത്തു നല്‍കിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥ ആര്യനാമികയെ ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം പൊന്നാടയണിയിച്ച് ആദരിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കസ്തൂര്‍ബ പ്രസിഡന്റ് എം.പത്മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ അമ്മമാര്‍ക്കുള്ള വസ്ത്ര വിതരണം നടത്തി. രാജയോഗ പരിചയം ബ്രഹ്‌മാകുമാരി സൈരന്ദ്രിയും സത്യഭാമ ടീച്ചര്‍ ഗുരുവായൂര്‍ കിഡ്‌നി ഫൗണ്ടേഷന്റെ ചെയര്‍മാനായിരുന്ന വി.ജി ചന്ദ്രശേഖരന്‍ അനുസ്മരണവും നടത്തി. ഗുരുവായൂര്‍ കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍ പേഴ്‌സണ്‍ ഗീതാ ചന്ദ്രന്‍, സരിത സിസ്റ്റര്‍, രാജന്‍ പടിഞ്ഞാറേതില്‍, പുഷ്പ സിസ്റ്റര്‍, ഇ.വി രാധാമണി, വത്സല സിസ്റ്റര്‍, ബിന്ദു ഭാസുരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.