പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്‌കൂളിന്റെ 136ാമത് വാര്‍ഷികാഘോഷം നടത്തി

പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്‌കൂളിന്റെ 136ാമത് വാര്‍ഷികാഘോഷം നടത്തി

തലശ്ശേരി: പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്‌കൂളിന്റെ 136ാമത് വാര്‍ഷികാഘോഷവും പ്രധാനാധ്യാപികക്കുള്ള യാത്രയയപ്പും, ദ്വിദിന പഠനോത്സവവും സംഘടിപ്പിച്ചു. നേര്‍ക്കാഴ്ച അവതരണം, പൂര്‍വ്വ വിദ്യാര്‍ഥി പ്രിയദര്‍ശ് പ്രഭാകറിന്റെ ചിത്രപ്രദര്‍ശനം, ഋതു ദേവിന്റെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, കായിക മത്സരങ്ങള്‍, വിദ്യാര്‍ഥികളും രക്ഷിതാക്കളുമൊരുക്കിയ കലാവിരുന്ന് എന്നിവയുമുണ്ടായി. ടി.വി.ലതികയുടെ അധ്യക്ഷതയില്‍ എ.ഇ.ഒ. ഇ.പി സുജാത സാംസ്‌ക്കാരിക സദസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് ഉപഹാരവും എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്തു. നഗരസഭാംഗം ടി.ഗീത, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, സെന്‍സായ് ഡോ. കെ.വിനോദ്കുമാര്‍, പി.സന്തോഷ്, ടി.പി. ഷൈനി, പി.സനീഷ് കുമാര്‍ സംസാരിച്ചു. 36 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിച്ച പ്രധാന അധ്യാപിക എം.കെ ജയപ്രഭ ടീച്ചര്‍ക്ക് എ.ഇ.ഒ ഇ.പി സുജാത ഉപഹാരം നല്‍കി. ജയപ്രഭ ടീച്ചര്‍ മറുഭാഷണം നടത്തി. എ.പി.ശ്രീകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഒ സജീവന്‍ സ്വാഗതവും സി.കെ രജിത നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *