തിരുവനന്തപുരം: നെല്ല് സംഭരണ പ്രക്രിയ നേരിടുന്ന പ്രശ്‌നങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങളും കര്‍ഷകര്‍ക്കും മില്ലുകാര്‍ക്കും പൊതുജനങ്ങള്‍ക്കും നിര്‍ദേശിക്കാം. ഡോ. വി.കെ ബേബി ഐ.എ.എസ് അധ്യക്ഷനായുള്ള നെല്ല് സംഭരണ സമിതിയുടെ രണ്ടാമത്തെ യോഗത്തിലാണ് തീരുമാനം. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട വിലാസം: കൃഷി (WTO സെല്‍) വകുപ്പ്, ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം 695001. ഫോണ്‍ 0471- 2517169. നിര്‍ദേശങ്ങള്‍ [email protected] എന്ന ഇ-മെയിലിലേക്കും അയക്കാവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 17.04.2023 ആണ്.