തലശ്ശേരി: സര്‍ഗപരതയ്‌ക്കൊപ്പം, അതിനൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ മീഡിയയിലൂടെ കഥാതന്തുക്കള്‍ ആലേഖനം ചെയ്യപ്പെട്ടത് പുതുകാലത്തിന്റെ ട്രെന്‍ഡായി മാറുകയാണെന്ന് കെ.പി മോഹനന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ യുവ ചിത്രകാരി യാമിനി ഒരുക്കിയ ‘മെമോയേര്‍സ്’ ഡിജിറ്റല്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രകലയില്‍ നൂതനമായ പരീക്ഷണങ്ങള്‍ നടത്തുകയും, തന്റേതായ ശൈലീ ഭാവം സ്വായത്തമാക്കുകയും ചെയ്ത യാമിനിയുടെ ജീവിതം തന്നെ കലയ്ക്കു വേണ്ടി സമര്‍പ്പിതമാണെന്ന് എം.എല്‍.എ പറഞ്ഞു. പ്രദര്‍ശിപ്പിക്കപ്പെട്ട നാല്‍പ്പതിലേറെ ഓര്‍മചിത്രങ്ങളിലും തെളിയുന്നത് നഷ്ട സൗഭാഗ്യങ്ങളുടെ തീവ്രാനുഭവങ്ങളാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രമുഖ ചിത്രകാരനും എഴുത്തുകാരനുമായ പൊന്ന്യം ചന്ദ്രന്‍അഭിപ്രായപ്പെട്ടു. ചിത്രകാരി കെ.ഇ സുലോചന, സിസ്റ്റര്‍ മിനിഷ, ഗായകന്‍ എം.മുസ്തഫ, മാധ്യമ പ്രവര്‍ത്തകരായ ചാലക്കര പുരുഷു, സോമന്‍ പന്തക്കല്‍ സംസാരിച്ചു. പ്രദര്‍ശനം എട്ടിന് സമാപിക്കും.