തലശ്ശേരി: ടാക്‌സ് കണ്‍സള്‍ട്ടന്‍സ് ആന്റ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ കേരളയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനം അഞ്ചിന് തലശ്ശേരിയില്‍ ചേരും. പഴയ ബസ്സ്റ്റാന്റ് പാര്‍ക്കോ റസിഡന്‍സിയില്‍ സജ്ജീകരിക്കുന്ന പി. മനോഹരന്‍ നഗറില്‍ രാവിലെ നടത്തുന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എ.എന്‍പുരം ശിവകുമാര്‍ ഉത്ഘാടനം ചെയ്യും. ജില്ലയിലുള്ള 300 ഓളം അംഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തിലെ കണക്കെഴുത്ത് തൊഴില്‍ രംഗം നേരിടുന്ന വെല്ലുവിളികളേയും പ്രതിസന്ധികളെ സംബന്ധിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനം കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംഘടനാ ഭാരവാഹികളായ കെ.ബി കൃഷ്ണന്‍, ബി.ഷാഹുല്‍ ഹമീദ്, എന്‍.ഷാജി, ടി.മോഹനന്‍, പി.കെ റിയാസുദ്ധീന്‍, പി.കെ.രവീന്ദ്രന്‍, കെ.അനൂപ് സംബന്ധിച്ചു.