കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കൂത്തുപറമ്പ് മേഖല സമ്മേളനം നടത്തി

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കൂത്തുപറമ്പ് മേഖല സമ്മേളനം നടത്തി

ടി വി.ശ്രീകുമാര്‍ പ്രസിഡന്റ്, പി.കെ പ്രകാശന്‍ സെക്രട്ടറി

കൂത്തുപറമ്പ്: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കൂത്തുപറമ്പ് മേഖല സമ്മേളനം കീഴത്തൂരില്‍ വച്ച് നടന്നു. യുറീക്കാ പത്രാധിപസമിതി അംഗവും കണ്ണൂര്‍ ആകാശവാണി മുന്‍ അസി. ഡയരക്ടറുമായ വി. ചന്ദ്രബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രകേരളം എഡിറ്റര്‍ ടി.കെ ദേവരാജന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് മേഖലയിലെ 15 യൂണിറ്റുകളില്‍ നിന്ന് 75 പ്രതിനിധികള്‍ പങ്കെടുത്തു. മേഖല പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സെക്രട്ടറി പി.ശ്രീനിവാസന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശാന്തമ്മ, കെ.സി പ്രമോദ്കുമാര്‍ , എ.പവിത്രന്‍, ട്രഷറര്‍ കെ.എം വത്സലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി ടി വി.ശ്രീകുമാര്‍ (പ്രസിഡന്റ് ), കെ എം വത്സലന്‍(വൈസ് പ്രസിഡന്റ്), പി.കെ പ്രകാശന്‍ (സെക്രട്ടറി), ജയപ്രകാശ് പന്തക്കല്‍ (ജോയിന്റ് സെക്രട്ടറി), ടി.വി മനോജ്കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *