കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷാ പരിശീലനം ആരംഭിച്ചു

കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷാ പരിശീലനം ആരംഭിച്ചു

തലശ്ശേരി: കെയര്‍ ആന്റ് ക്യൂര്‍ ഫൗണ്ടേഷന്റെ കീഴിലുളള വി.പി അഹമ്മദ് റിയാസ് മെമ്മോറിയല്‍ സി.സി. എഫ് (സെന്റര്‍ ഫോര്‍ സോഷ്യോ കരിയര്‍ എംപവര്‍മെന്റ്)ന്റെ ആഭിമുഖ്യത്തില്‍ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് എക്‌സാം (സി.യു.ഇ.ടി) പ്രവേശന പരീക്ഷാ പരിശീലനം തുടങ്ങി. പിലാക്കൂല്‍ കെയര്‍ ക്യുയര്‍ ട്രെയിനിംഗ് ഹാളില്‍ നടന്ന പരിശീലനം കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അസി.പ്രൊഫ. ഡോ. ഇഫ്തിഖര്‍ അഹമദ് ഉദ്ഘാടനം ചെയ്തു. കെ.പി നിസാര്‍ അധ്യക്ഷത വഹിച്ചു. റമീസ് പാറാല്‍ പ്രസംഗിച്ചു. ജനറല്‍ പേപ്പര്‍ (കറന്റ് അഫയേര്‍സ്, പൊതുവിജ്ഞാനം, മെന്റല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിംഗ്, ലോജിക്കല്‍ ആന്റ് അനലറ്റിക്കല്‍ സൈണിംഗ്, ന്യൂമെറിക്കല്‍ എബിലിറ്റി), ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ പരിശീലനവുമുണ്ടായിരിക്കും. വിദഗ്ധരായ അധ്യാപകര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9495744382, 8086982030.

 

Share

Leave a Reply

Your email address will not be published. Required fields are marked *