എലത്തൂര്‍ ട്രെയിന്‍ ആക്രമണം: പ്രതി നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയെന്ന് സൂചന

എലത്തൂര്‍ ട്രെയിന്‍ ആക്രമണം: പ്രതി നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയെന്ന് സൂചന

കോഴിക്കോട്: എലത്തൂരിലെ ട്രെയിന്‍ ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പോലിസ്. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ ഷഹറൂഖ് സെയ്ഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പോലിസ് അറിയിച്ചു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലിസ് നേരത്തെ പുറത്തുവിട്ടിരുന്നു. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡി.ജി.പി അനില്‍കാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും.
അതേസമയം അക്രമിയുടേതെന്ന് സംശയിച്ച് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് മറ്റൊരാളാണെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങളിലുള്ളത് കാപ്പാട് സ്വദേശിയാണ്. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ലഭിച്ച നോട്ടുപുസ്തകങ്ങളിലെ കുറിപ്പുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഒരു കുപ്പി പെട്രോള്‍, നോട്ടുപുസ്തകം, വസ്ത്രങ്ങള്‍, കണ്ണട, പേഴ്‌സ്, ടിഫിന്‍ ബോക്‌സ്, ഭക്ഷണം എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സമീപത്തുനിന്നായി ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *