കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെ സാധാരണക്കാരായ യാത്രക്കാര്‍ക്ക് നേരെ നടന്ന അക്രമണത്തിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നോ എന്നതും അന്വേഷണ വിധേയമാക്കണം. ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കാന്‍ റെയില്‍വെയും കേന്ദ്ര സര്‍ക്കാരും തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.