എന്‍. സി. ഇ.ആര്‍. ടി. പാഠപുസ്തകം പരിഷ്‌കരിച്ചു:  മുഗള്‍ചരിത്രം ഒഴിവാക്കി

എന്‍. സി. ഇ.ആര്‍. ടി. പാഠപുസ്തകം പരിഷ്‌കരിച്ചു:  മുഗള്‍ചരിത്രം ഒഴിവാക്കി

ന്യൂഡല്‍ഹി : എന്‍. സി. ഇ. ആര്‍. ടി പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകം ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. മുഗള്‍സാമ്രാജ്യത്തെ കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയാണ് രാജ്യത്തുടനീളമുള്ള എന്‍. സി. ഇ. ആര്‍. ടി പാഠപുസ്തകങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയത്.

12 ാം ക്ലാസിലെ തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി-പാര്‍ട്ട് 2 ചരിത്ര പുസ്തകത്തിലെ ‘കിംഗ്‌സ് ആന്റ് ക്രോണിക്കിള്‍സ്’ ;ദി മുഗള്‍ കോര്‍ട്‌സ്’ എന്ന അധ്യായമാണ് ഒഴിവാക്കിയത്. ഹിന്ദി പാഠപുസ്തകങ്ങളില്‍ നിന്ന് ചില കവിതകളും നീക്കം ചെയ്യും. 12ാം ക്ലാസ് സിവിക്‌സ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്. ‘അമേരിക്കന്‍ ഹെഗിമണി ഇന്‍ വേള്‍ഡ് പൊളിറ്റിക്‌സ്’,  ‘ദി കോള്‍ഡ്
വാര്‍ ഈറ’  എന്നീ രണ്ട് അധ്യായങ്ങളാണ് പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തത്. 12 ാം ക്ലാസിലെ ‘ഇന്ത്യന്‍ പൊളിറ്റിക്‌സ് ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന പാഠപുസ്തകത്തില്‍ നിന്ന് ‘റൈസ് ഓഫ് പോപ്പുലര്‍ മൂവ്‌മെന്റ്‌സ് ഇന്‍ ഇന്ത്യ’,  ‘ഇറ ഓഫ് വണ്‍ പാര്‍ട്ടി ഡോമിനന്‍സ്’ എന്നീ രണ്ട് അധ്യായങ്ങളും നീക്കം ചെയ്തു.

10,11 ക്ലാസുകളിലെ ‘ഡിമോക്രസി ആന്റ് ഡൈവേഴ്‌സിറ്റി’ , ‘പോപ്പുലര്‍ സ്ട്രഗ്ള്‍സ് ആന്‍ഡ് മൂവ്‌മെന്റ്‌സ് ചാലഞ്ചസ് ഓഫ് ഡിമോക്രസി’  എന്നീ പാഠഭഗങ്ങളും ഒഴിവാക്കി. 11 ാം ക്ലാസ് ‘തീംസ് ഇന്‍ വേള്‍ഡ് ഹിസ്റ്ററി’ എന്ന പാഠപുസ്തകത്തില്‍ നിന്ന് ‘സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്’,  ‘ക്ലാഷ് ഓഫ് കള്‍ച്ചേഴ്‌സ്’,  ‘ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍’  എന്നീ അധ്യായങ്ങളും നീക്കം ചെയ്തു. 2023-24 അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളിലെ പരിഷ്‌കാരം നടപ്പാക്കുമെന്ന് എന്‍. സി. ഇ. ആര്‍. ടി അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *