കോഴിക്കോട്: സമൂഹത്തിലെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരേ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് വിസ്ഡം യൂത്ത് സംഘടിപ്പിച്ച യുവപഥം ആവശ്യപ്പെട്ടു. സമൂഹത്തിന് കാവല്‍ഭടന്മാരായി നില്‍ക്കേണ്ടത് രാജ്യത്തെ യുവതയാണെന്നും, പുണ്യ റമദാന്‍ മാസത്തില്‍ യുവാക്കളെ ബോധവല്‍ക്കരിക്കണമെന്നും യുവപഥം വിലയിരുത്തി. വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് അസ്ഹര്‍ ഫറോക്ക് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സിറ്റി മണ്ഡലം പ്രസിഡന്റ് മുബാറക്ക് അധ്യക്ഷത വഹിച്ചു.
ക്രിയാത്മക യുവത്വം വഴിയും വെളിച്ചവും എന്ന വിഷയത്തില്‍ അഷ്‌കര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന വിസ്ഡം സിറ്റി ഇഫ്താര്‍ സംഗമത്തില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ മുഖ്യാഥിതിയായി പങ്കെടുത്തു. വിസ്ഡം യൂത്ത് സിറ്റി മണ്ഡലം ഭാരവാഹികളായ കെ.കെ മുഹമ്മദ് ഷഹീല്‍, സി.വി ഹാരിസ്, ജാഫിക്ക്, ആബിദ് അഹ്‌മദ്, വിസ്ഡം സിറ്റി ട്രഷറര്‍ കെ.വി മുഹമ്മദ് ശുഹൈബ് എന്നിവര്‍ പ്രസംഗിച്ചു.