അക്ഷരം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

അക്ഷരം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കോഴിക്കോട്: അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗവും കണ്ണൂരിലെ എയറോസിസ് കോളേജും സംയുക്തമായി ഏര്‍പ്പെടുത്തിയ അക്ഷരം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. എയറോസിസ് കോളേജ് എം.ഡി ഡോക്ടര്‍ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി, തിരക്കഥാകൃത്ത് പി.ആര്‍.നാഥന്‍, അക്ഷരം ചെയര്‍മാന്‍ റഹിം പൂവാട്ടുപറമ്പ്, കണ്‍വീനര്‍ ഗിരീഷ് പെരുവയല്‍, വൈസ് ചെയര്‍മാന്‍ ബിജു എം.പി എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി രഞ്ജിത്ത്, ചലച്ചിത്ര സംവിധായകന്‍ നൗഷാദ് ഇബ്രാഹിം, മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ.എഫ് ജോര്‍ജ്, അബ്ദുല്‍ സത്താര്‍ കണ്ണൂര്‍, മാധ്യമം ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളി, സംഗീത സംവിധായകന്‍ പ്രത്യാശ്കുമാര്‍, സപര്യ കലാക്ഷേത്ര പ്രിന്‍സിപ്പല്‍ രജനി പ്രവീണ്‍, ഉഷ സി.നമ്പ്യാര്‍, മാതൃഭൂമി കണ്ണൂര്‍ ബ്യൂറോ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി.പി ലിബീഷ്‌കുമാര്‍, കൃഷ്ണന്‍ തുഷാര, കെ.ടി.ത്രേസ്യ ടീച്ചര്‍, ആര്‍.സുരേഷ്‌കുമാര്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *