തിരുവനന്തപുരം: സ്വപ്‌നക്കെതിരേ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്വപ്‌നയുടെ നിലപാട് ശരിയല്ല. അതിനാല്‍ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്‌നയ്‌ക്കെതിരേ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് എം.വി ഗോവിന്ദന്‍ നോട്ടീസയച്ചത്. ഇതിന്റെ 10 ശതമാനം തുക കെട്ടിവച്ച് കേസിന് പോകുമോ എന്നറിയാന്‍ കാത്തിരിക്കുന്നു എന്ന സ്വപ്‌നയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.