കോഴിക്കോട്: സ്ത്രീകളുടേയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രിയുടെ എതിര്‍വശം സ്ഥിതി ചെയ്യുന്നതും വര്‍ഷങ്ങളായി ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സും ജീവനക്കാരുടേയും രോഗികളുടെ കൂട്ടിരിപ്പുകാരുടേയും വാഹന പാര്‍ക്കിംഗിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഏതാണ്ട് 85 സെന്റോളം ഭൂമിയില്‍ 50 സെന്റ് ഭൂമി എന്‍.എച്ച്.എംന് വേണ്ടി ട്രെയിനിംഗ് സെന്ററും റിക്രിയേഷന്‍ ഹബ്ബും തുടങ്ങാന്‍ അനുമതി നല്‍കിയ ഉത്തരവിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി (എച്ച്.ഡി.സി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രിയുടെ കൈവശത്തിലുള്ള ഈ സ്ഥലം എം.എല്‍.എയുമായോ, ജില്ലകലക്ടറുമായോ, കോട്ടപറമ്പ് ആശുപത്രി അധികൃതരുമായോ ജില്ലാ ആശുപത്രി വികസന സമിതിയുമായോ ഒരു ചര്‍ച്ചയും നടത്താതെ ഡി.എം.ഒ മുഖേന അപേക്ഷ നല്‍കിയാണ് എന്‍.എച്ച്.എം അധികൃതര്‍ ഇത്തരമൊരു ഓര്‍ഡര്‍ കരസ്ഥമാക്കിയത്. എന്‍.എച്ച്.എം പരിശീലന കേന്ദ്രത്തേക്കാള്‍ പരിഗണന ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആശുപത്രി വികസന സമിതി ഭാരവാഹികളായ എസ്.കെ അബൂബക്കര്‍, മനോജ്കുമാര്‍.ടി, ലതാകുമാര്‍, ഹസീന.ടി, ബി.കെ പ്രേമന്‍ എന്നിവര്‍ സംബന്ധിച്ചു.