സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദം: നടക്കാവ് പോലിസ് 11 പേര്‍ക്കെതിരേ കേസെടുത്തു

സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദം: നടക്കാവ് പോലിസ് 11 പേര്‍ക്കെതിരേ കേസെടുത്തു

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ 11 പേര്‍ക്കെതിരേ കേസെടുത്ത് പോലിസ്. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേര്‍ക്കെതിരേ നടക്കാവ് പോലിസാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് എടുത്തത്. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ അനൂപ് വി ആര്‍ നടക്കാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് അനൂപ് കോടതിയെ സമീപിക്കുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതാണ് വിവാദത്തിന് കാരണമായത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും കലോത്സവ സംഘാടക സമിതിക്കുമെതിരേ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് അന്വേഷണം വേണമെന്ന ആവശ്യം മന്ത്രി മുഹമ്മദ് റിയാസും ഉന്നയിച്ചു. പാര്‍ട്ടി സംസ്ഥാന നേതൃത്വവും ഇതിനെ പിന്തുണച്ചിരുന്നു. പിന്നാലെ സ്വാഗത ഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രത്തെ കലോത്സവങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *