‘മലബാര്‍ സിംഹം വാരിയന്‍കുന്നന്‍’ ഫസ്റ്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

‘മലബാര്‍ സിംഹം വാരിയന്‍കുന്നന്‍’ ഫസ്റ്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും ധീര രക്ത സാക്ഷിയുമായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഫൈസല്‍ ഹുസൈന്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമിന്റെ പോസ്റ്റര്‍ പ്രകാശനം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പ്രകാശനം ചെയ്തു. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബമായ ചക്കിപറമ്പന്‍ ഫാമിലി അസോസിയേഷനാണ് ചിത്രത്തിന്റെ നിര്‍മാണം. നൂറോളം കലാകാരന്മാര്‍ ഭാഗമായ ചിത്രത്തിന്റെ ഷൂട്ടിംഗ് മുക്കം, ആനക്കാംപൊയില്‍, വയനാട് പ്രദേശങ്ങളിലായിരുന്നു. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍, ക്യാമറമാന്‍ പ്രബീഷ് ലിന്‍സി അഭിനേതാക്കളായ ബെന്ന ചേന്ദമംഗലൂര്‍, സുബീഷ് മുക്കം, സുഹാസ് ലാംഡ, ജാഫര്‍ അരീക്കോട് എന്നിവര്‍ പങ്കെടുത്തു. ഷോര്‍ട്ട് ഫിലിം ഏപ്രില്‍ അവസാനവാരം റിലീസ് ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *