ബദ്ര്‍ ആത്മീയ സമ്മേളനം: പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

ബദ്ര്‍ ആത്മീയ സമ്മേളനം: പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

നോളജ് സിറ്റി: റമളാന്‍ പതിനേഴാം രാവില്‍ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് മസ്ജിദില്‍ നടക്കുന്ന ‘ബദ്ര്‍ ആത്മീയ സമ്മേളനവും, ഖിസാനതുല്‍ ആസാര്‍ സമര്‍പ്പണവും’ പരിപാടികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബദ്ര്‍ ആത്മീയ സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബദ്ര്‍ ആത്മീയ സമ്മേളനത്തിന്റേയും, ഖിസാനതുല്‍ ആസാര്‍ സമര്‍പ്പണത്തിന്റേയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, വാഹന സ്റ്റിക്കര്‍ പതിക്കല്‍, കൂടിപറയല്‍, കൈ നോട്ടീസ് വിതരണം, അസ്മാഉല്‍ ബദര്‍ സമര്‍പ്പണം തുടങ്ങിയ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. ചടങ്ങില്‍ അലവി സഖാഫി കായലം, സയ്യിദ് സഹല്‍ മഷ്ഹൂര്‍, ജാഫര്‍ കൈതപ്പൊയില്‍, സാബിത്ത് സഖാഫി, പി.ജി തങ്ങള്‍, അബൂബക്കര്‍ സഖാഫി പന്നൂര്‍, മുഹമ്മദലി സഖാഫി പുറ്റാട്, ഒ.എം ബഷീര്‍ സഖാഫി, അബ്ദുല്‍ ഹമീദ് സഖാഫി, സകരിയ തങ്ങള്‍ അടിവാരം, അഡ്വ. തന്‍വീര്‍ ഉമര്‍, അന്‍വര്‍ സഖാഫി വി.ഒ.ടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ബീരാന്‍കുട്ടി വയനാട്, ഹമീദ് സഖാഫി മങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *