പുതുച്ചേരിക്ക് സംസ്ഥാന പദവി വേണമെന്ന ആവശ്യം ശക്തം

പുതുച്ചേരിക്ക് സംസ്ഥാന പദവി വേണമെന്ന ആവശ്യം ശക്തം

പുതുച്ചേരി: പുതുച്ചേരിക്ക് സംസ്ഥാന പദവി ഇല്ലാത്തതിനാല്‍ സര്‍ക്കാരിന് ജനകീയ പദ്ധതികള്‍ നടപ്പാക്കാന്‍ പോലും പൂര്‍ണ അധികാരമില്ലെന്നും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സംസ്ഥാന പദവി ലഭിച്ചാല്‍ പുതുച്ചേരി വികസിക്കുമെന്നും നാല് എം.എല്‍എമാര്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ആര്‍.എ.എം.എച്ച് നാസിം, ജി. കുപ്പുസാമി എന്ന നെഹ്റു, അനിബാല്‍ കെന്നഡി, ഇ.സെന്തില്‍ കുമാര്‍ എന്നിവരാണ് സംസ്ഥാന പദവിയെന്ന് ആവശ്യമുന്നയിച്ചത് രംഗത്തെത്തിയത്.

തുറമുഖങ്ങള്‍, വ്യവസായങ്ങള്‍, വിഭവങ്ങള്‍, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സമൂഹത്തിന് ലഭ്യമാകുകയും പുതുച്ചേരി സാമ്പത്തികമായി ലാഭകരമാവുകയും ചെയ്യും. സംസ്ഥാന പദവി കമ്മീഷനില്‍ ഉള്‍പ്പെടുത്താനും ഉചിതമായ ജി.എസ്.ടി നികുതി വരുമാനവും ധനവിനിയോഗവും നേടാനും സാധിക്കും. അധികാരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് തന്നെ കൈവരും. സംസ്ഥാന പദവി സംസ്ഥാനത്തിന്റേയും ജനങ്ങളുടേയും വരുമാനം വര്‍ധിപ്പിക്കും. പിന്നോക്ക-ആദിവാസി വിഭാഗങ്ങളുടെ നടത്തിപ്പും വേഗത്തിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ജനാധിപത്യ പരിപാടികള്‍ നടപ്പാക്കുന്നതും പരിഗണിച്ച് പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കണമെന്ന് ഇവര്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ മാഹി യാനം ഉള്‍പ്പെടെയുള്ള പ്രദേശം നിലവിലുള്ള സംസ്ഥാനത്തോടൊപ്പം പ്രത്യേക കാറ്റഗറി പ്രദേശമായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മാഹി എം.എല്‍.എ രമേശ് പറമ്പത്തും, യാനം എം.എല്‍.എ ഗൊല്ലപ്പള്ളി ശ്രീനിവാസ് അശോകും ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *