തലശ്ശേരി: ഇന്നു മുതല്‍ രണ്ടാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന പിണറായി പെരുമ സര്‍ഗോത്സവത്തിന് പതിനായിരം വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിച്ച് സ്വഗതമോതി പിണറായി ഗ്രാമം. ഒട്ടേറെ പുതുമകളോടെയാണ് ഈ വര്‍ഷം പിണറായി പെരുമ അരങ്ങേറുന്നത്. ഒരാഴ്ച നീളുന്ന നാടകോത്സവം, ഏപ്രില്‍ എട്ടു മുതല്‍ ആരംഭിക്കുന്ന സര്‍ഗോത്സവം മെഗാഷോകള്‍, തെരുവരങ്ങ്, റിവര്‍ ഫെസ്റ്റ്, ഫ്‌ളവര്‍ ഷോ, കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം. പുസ്തകമേള തുടങ്ങിയ നിരവധി പരിപാടികള്‍ ഈ വര്‍ഷത്തെ പ്രത്യേകതയാണ്. പിണറായി ടൗണില്‍ ഒരുക്കിയ ലേസര്‍ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ പിണറായി കെ. എസ്ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുധീഷ് പി.വി നിര്‍വഹിച്ചു. ചടങ്ങില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഒ.വി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. രതീഷ് കുമാര്‍ ടി.ബി, രജീഷ്.കെ.വി , കെ.യു ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പിണറായി പെരുമ സര്‍ഗോത്സവം 2023ന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകീട്ട് 6.30ന് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ എഴുത്തുകാരന്‍ എം.മുകുന്ദന്‍ നിര്‍വഹിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴ് മണിക്ക് ഡോ. വസന്തകുമാര്‍ സാംബശിവന്‍ കുമാരനാശാന്റെ ‘ലീല’ എന്ന ഖണ്ഡകാവ്യത്തെ അവലംബിച്ച് രചിച്ച ‘മൃതിയ്ക്കുമപ്പുറം’ എന്ന കഥാപ്രസംഗം അവതരിപ്പിക്കും. രാത്രി 8.30 മുതല്‍ ജനാര്‍ദ്ദനന്‍ പുതുശ്ശേരിയുടെ നേതൃത്വത്തില്‍ നാടന്‍ പാട്ട് അവതരണവും നടക്കും.