നികുതി പിരിവില്‍ ചരിത്ര നേട്ടവുമായി നാദാപുരം പഞ്ചായത്ത്

നികുതി പിരിവില്‍ ചരിത്ര നേട്ടവുമായി നാദാപുരം പഞ്ചായത്ത്

നാദാപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 16,75045 രൂപ വര്‍ധിച്ചിട്ടും 100% നികുതി 1,59,70000 രൂപ രൂപ നികുതി പിരിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ചരിത്ര നേട്ടം കൈവരിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുക്കേണ്ട മൂന്നാമത്തെ ഗ്രാമപഞ്ചായത്താണ് നാദാപുരം ഗ്രാമ പഞ്ചായത്ത്. ഒളവണ്ണ ,താമരശ്ശേരി എന്നീ പഞ്ചായത്തുകാളണ് നികുതി വരുമാനത്തില്‍ നാദാപുരത്തിന് മുന്‍പില്‍ ഉള്ളത്. ശരാശരി 50 ലക്ഷം രൂപ നികുതി പിരിക്കുന്ന പഞ്ചായത്തുകള്‍ക്കുള്ള ഫീല്‍ഡ് സ്റ്റാഫുകള്‍ തന്നെയാണ് ഒന്നരക്കോടിക്ക് മുകളില്‍ പിരിക്കാനുള്ള നാദാപുരം ഗ്രാമപഞ്ചായത്തിലും ഉള്ളത്. മാര്‍ച്ച് 31ന് രാത്രി 11 മണിയോടെയാണ് നാദാപുരം ഗ്രാമപഞ്ചായത്ത് 100% നികുതി പിരിവ് നേട്ടം കൈവരിച്ചത്. നോട്ടീസ് കൈമാറിയിട്ടും നികുതി അടക്കാത്തവര്‍ക്കെതിരേയും നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാദാപുരം മത്സ്യ മാര്‍ക്കറ്റിലെ വാടക അടക്കാത്ത വയലൂര്‍ക്കണ്ടി നിസാറിന് എതിരേയും പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയും കടമുറി സെക്രട്ടറി പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. നികുതി പിരിവിന് സഹായിച്ച ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ വാര്‍ഡ് കണ്‍വീനര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തക്കും നാദാപുത്തെ നികുതിദായകര്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *