നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് തലയാട് സ്വദേശിയായ അജല്‍ കെ (18)യുടെ മൃതദേഹം കണ്ടെത്തിയത്. ശിവപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അജല്‍ മറ്റു നാല് കൂട്ടുകാരുമൊത്താണ് ഇന്ന് ഉച്ചയോടു കൂടി പതങ്കയത്ത് എത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *