നാദാപുരം: ആരോഗ്യജാഗ്രത 2023ന്റെ ഭാഗമായി വീടുകളില്‍ സന്ദര്‍ശനം നടത്തി മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള ‘മനുഷ്യ ഡ്രോണുകള്‍ വീടുകളിലേക്ക് ‘എന്ന പദ്ധതിക്ക് നാദാപുരത്ത് തുടക്കമായി. എല്ലാ വാര്‍ഡുകളിലും 50 വീടുകള്‍ അടങ്ങുന്ന ക്ലസ്റ്ററുകള്‍ തിരിച്ച് ഓരോ ക്ലസ്റ്ററിനും പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട് . സ്‌ക്വാഡ് അംഗങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ച് ജൈവ-അജൈവ ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിശോധിച്ച് പ്രത്യേക വിവരശേഖരണ ഫോറത്തില്‍ രേഖപ്പെടുത്തുകയും പോരായ്മകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വീടുകളില്‍ ബോധവല്‍ക്കരണ നോട്ടീസും വിതരണം ചെയ്യുന്നുണ്ട് . 8 ,9 വാര്‍ഡുകളിലാണ് പദ്ധതിത്ത് തുടക്കമിട്ടത്. എട്ടാം വാര്‍ഡിലെ പൂശാരിമുക്കില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍, വാര്‍ഡ് മെമ്പര്‍ എ.കെ ബിജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, റമീസ കുനിയില്‍, ഉഷ.കെ, ഇല്ലിക്കല്‍ കുഞ്ഞിസൂപ്പി , സുനിത ചെമ്പ്ര എന്നിവര്‍ പങ്കെടുത്തു.