നാദാപുരം: ടൗണില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ‘മ്മളെ നാദാപുരം’ എന്ന പേരില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുവന്ന സ്‌നാക്‌സ്, ജ്യൂസ് എന്നിവ വില്‍പന നടത്തുന്ന സ്റ്റാള്‍ നാദാപുരം പോലിസിന്റെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് അടപ്പിച്ചു. പോലിസിന്റെ അനുവാദമില്ലാതെ സ്റ്റാള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല. സ്റ്റാളിലെ ഫ്രീസറില്‍ സൂക്ഷിച്ച ഉപയോഗശൂന്യമായ 24 ബോക്‌സ് ഐസ്‌ക്രീം നശിപ്പിച്ചു. സ്റ്റാള്‍ നടത്തിപ്പുകാരനായ തന്‍സീഹ് കേളോത്തിന് 5000 രൂപ പിഴ ചുമത്തി. പരിശോധനക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.